Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

മാനഭംഗത്തിന്റെ നാടായി ഇന്ത്യ

ഇന്ത്യ മാനഭംഗത്തിന്റെ നാടായി മാറിയിരിക്കുന്നു. ഓരോ മണിക്കൂറിലും 2 സ്ത്രീകള്‍ ബലാത്ക്കാരത്തിനിരയാകുന്നുവെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഇന്ത്യയെന്ന മഹാരാജ്യം എത്രത്തോളം അധപതിച്ചിരിക്കുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കണം. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത കാപാലികര്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 20,000ലധികമാണ്. ഇതില്‍ പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധകളെയും ഇരകളാക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. അയല്‍ക്കാരും പരിചയക്കാരും പ്രതികളാകുമ്പോള്‍ തകര്‍ന്ന് വീഴുന്നത് നമ്മുടെ വിശ്വാസങ്ങളാണ്. 10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ പോലും ഈ ക്രൂരതക്ക് ഇരയാക്കപ്പെടുന്നു. മദ്ധ്യപ്രദേശ് മാനഭംഗത്തില്‍ ഒന്നാം സ്ഥാനത്താണ്. എത്രയൊക്കെ സ്ത്രീവിമോചന സംഘടനകള്‍ വന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും സ്ത്രീധനപീഡനങ്ങളും കൂടുന്നുവെന്നത് നഗ്നമായ സത്യമാണ്. ഉത്തര്‍പ്രദേശില്‍ സ്ത്രീധനപീഡനമരണം 2000ലധികമാണ്. തൊട്ടുപുറകിലുണ്ട് ലാലുജിയുടെ സ്ഥലമായ ബീഹാര്‍. എത്രയൊക്കെ നമ്മള്‍ ശ്രമിച്ചാലും ഇന്ത്യ നന്നാകാന്‍ പോകുന്നില്ല. ദാരിദ്രത്തിന് കുറവില്ലെങ്കിലും ഇന്ത്യ ഇത്തരം നാണക്കേടുകളില്‍ മുമ്പില്‍ നില്‍ക്കുന്നുവെന്നത് അങ്ങേയറ്റം ദുഖകരമാണ്. ഇതിനെ നേരിടാന്‍ എന്തെങ്കിലും പ്രതിവിധി ഉണ്ടോ ? എവിടെ അല്ലേ ???????

SOCIETY, kerala, ARREST, LATEST NEWS, INDIANEWS,HOTNEWS, keralanews,woman, kid, സമൂഹം, കേരളവാര്‍ത്തകള്‍, അറസ്റ്റ്, ഇന്ത്യവാര്‍ത്തകള്‍, ഇന്ത്യവാര്‍ത്തകള്‍,rape,harassment, bihar, madhyapradesh, molestation, ബലാത്സംഗം, മാനഭംഗം, മദ്ധ്യ പ്രദേശ്, ബീഹാര്‍
നിരാകരണവ്യവസ്ഥ